Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഖത്തര്‍ ലോകകപ്പ്; പ്രാദേശിക ബിസിനസുകാര്‍ക്ക് അവസരം

ദോഹ- ഫിഫ ലോകകപ്പ് സമത്ത് സ്‌റ്റേഡിയങ്ങള്‍ക്ക് സമീപവും മറ്റു അനുബന്ധ സ്ഥലങ്ങളിലും ഫുഡ് ആന്‍ഡ് ബിവറേജ് സ്റ്റാന്‍ഡുകള്‍ സ്ഥാപിക്കുവാന്‍ അപേക്ഷ ക്ഷണിച്ചു
സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയും ആസ്പയര്‍ കത്താറ ഹോസ്പിറ്റാലിറ്റിയുമാണ് ഇതിനായി അപേക്ഷ ക്ഷണിച്ചത്.
സ്‌റ്റേഡിയങ്ങളുടെ പരിസരം, 6 കിലോമീറ്റര്‍ നീളമുള്ള കോര്‍ണിഷ് ആക്ടിവേഷന്‍, മറ്റ് വിനോദ സ്ഥലങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി സൈറ്റുകളില്‍ 400 ലധികം യൂണിറ്റുകള്‍ വാടകയ്ക്ക് ലഭ്യമാണ്.
താല്‍പ്പര്യമുള്ളവര്‍ക്ക്   forsa2022.qa സന്ദര്‍ശിച്ച് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഫുഡ് ആന്‍ഡ് ബീവറേജ് ബിസിനസ്, ഖത്തര്‍ മാര്‍ക്കറ്റിലെ വര്‍ഷങ്ങളുടെ പരിചയം, നിലവിലുള്ള ശാഖകളുടെ എണ്ണം, ആവശ്യമായ യൂണിറ്റ് തരം (നിലവിലുള്ള കിയോസ്‌ക് അല്ലെങ്കില്‍ ഒഴിഞ്ഞ ഭൂമി), ആശയത്തെക്കുറിച്ചുള്ള വിവരങ്ങള്‍ (തരം, വംശീയത, വിവരണം മുതലായവ),
സാധുവായ ആരോഗ്യ സര്‍ട്ടിഫിക്കറ്റുകളുള്ള ജീവനക്കാരുടെ എണ്ണം, കേന്ദ്ര അടുക്കള പ്രവര്‍ത്തനത്തിന്റെ വിശദാംശങ്ങള്‍ , ഭക്ഷ്യ സുരക്ഷാ നടപടികള്‍ എന്നിവ നല്‍കണം. അതോടൊപ്പം കമ്പനി പ്രൊഫൈല്‍, വാണിജ്യ രജിസ്‌ട്രേഷന്‍, കമ്പനി കമ്പ്യൂട്ടര്‍ കാര്‍ഡ്, ട്രേഡ് ലൈസന്‍സ്, ഉടമയുടെ ഖത്തര്‍ ഐഡി എന്നിവയും സമര്‍പ്പിക്കണം.
സെപ്റ്റംബര്‍ 15 വരെയാണ് അപേക്ഷകള്‍ പരിഗണിക്കുക. ഓരോ അപേക്ഷകനും മൂല്യനിര്‍ണ്ണയ സമിതിയുടെ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ പാലിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഇമെയിലില്‍ ബന്ധപ്പെടണം.

പ്രാദേശിക ബിസിനസുകള്‍ക്ക് ഈ അവിശ്വസനീയമായ അവസരം നല്‍കുന്നതിന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയു മായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്പയര്‍ കത്താറ ഹോസ്പിറ്റാലിറ്റി
(എകെഎച്ച)് ചെയര്‍മാന്‍ ഡോ ഖാലിദ് ഇബ്രാഹിം അല്‍ സുലൈത്തി പറഞ്ഞു. മിഡില്‍ ഈസ്റ്റിലെയും അറബ് ലോകത്തെയും ആദ്യത്തെ ഫിഫ ലോകകപ്പിനെ പിന്തുണയ്ക്കുന്നതിനായി ഖത്തറിലെ എല്ലാ ഭക്ഷ്യപാനീയ കമ്പനികളെയും അവരുടെ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News