ഖത്തറിൽ ലോകകപ്പ് കാണാനെത്തുന്നവരെ പ്രവാസികള്‍ക്ക് അതിഥികളാക്കാം

ദോഹ-ഖത്തറിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഫിഫ ലോകകപ്പിനെത്തുന്ന സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആതിഥ്യമരുളാം. ഹയ്യ കാര്‍ഡുള്ളള സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും രജിസ്റ്റര്‍ ചെയ്യാനും ഹോസ്റ്റുചെയ്യാനും ഖത്തറിലുള്ള സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും എളുപ്പമാണെന്ന് ഹയ്യ പ്ലാറ്റ്‌ഫോം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സയീദ് അല്‍ കുവാരി പറഞ്ഞു. ഖത്തര്‍ ടെലിവിഷനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹയ്യ പ്ലാറ്റ്‌ഫോമിലൂടെ (വമ്യ്യമ.ൂമമേൃ2022.ൂമ) നിങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഹോസ്റ്റ് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്യുക എന്നിടത്ത് അതിഥികളുടെ അടിസ്ഥാന
വിവരങ്ങള്‍ നല്‍കണം.
കായികലോകം കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തര്‍ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമുള്ള കൂടിക്കാഴ്ചക്കുള്ള വേദിയായിരിക്കുമെന്നും ലോകോത്തര മല്‍സരങ്ങള്‍ കണ്ടാസ്വദിക്കുന്നതോടൊപ്പം രാജ്യത്തെ തങ്ങളുടെ അടുപ്പക്കാരെയും പ്രിയപ്പെട്ടവരെയും കാണാന്‍ ധാരാളം ആളുകള്‍ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു മാച്ച് ടിക്കറ്റ് വാങ്ങുകയും ഹയ്യ കാര്‍ഡിന് അപേക്ഷിക്കുകയും ചെയ്തയാള്‍ക്ക് ഖത്തറിലെ തന്റെ സുഹൃത്തിനോട് ആതിഥേയത്വം വഹിക്കാന്‍ അഭ്യര്‍ത്ഥിക്കാമെന്ന് അല്‍ കുവാരി വ്യക്തമാക്കി.
കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ അതിഥികളാക്കാന്‍ ആഗ്രഹിക്കുന്ന ഖത്തറിലെ താമസക്കാര്‍ ആപ്പ് അല്ലെങ്കില്‍ വെബ്‌സൈറ്റ് വഴി ഹയ്യ പ്ലാറ്റ്‌ഫോമിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

ഇതിനായി ക്യുഐഡി നമ്പര്‍, റസിഡന്‍സി പെര്‍മിറ്റിന്റെ സാധുത, ജനനത്തീയതി, വീട്ടുവിലാസം എന്നിവ നല്‍കേണ്ടിവരും. ദേശീയ വിലാസം സ്ഥിരീകരിച്ച ശേഷം തന്റെ അതിഥിയെക്കുറിച്ചുള്ള വിവരങ്ങള്‍ ചേര്‍ക്കണം. പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, ദേശീയത തുടങ്ങിയ അടിസ്ഥാന വിവരങ്ങളാണ് നല്‍കേണ്ടത്-അല്‍ കുവാരി പറഞ്ഞു. ഹോസ്റ്റിന് ഹയ്യ കാര്‍ഡ് ഉണ്ടാകണമെന്ന് നിര്‍ബന്ധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരു ദിവസത്തെ താമസം ആഗ്രഹിക്കുന്ന ആരാധകര്‍ക്ക് ഹയ്യ പ്ലാറ്റ്‌ഫോമിലൂടെ അപേക്ഷിക്കാമെന്നും ഇത് താമസ സൗകര്യം ബുക്ക് ചെയ്യാനും ഹയ്യ കാര്‍ഡ് ഇഷ്യൂ ചെയ്യാനും അവരെ പ്രാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹയ്യ കാര്‍ഡിന് അപേക്ഷിച്ചതിന് ശേഷമുള്ള ആരാധകര്‍ക്ക് താമസം ബുക്ക് ചെയ്യാം. അവിടെ അവര്‍ ഖത്തറില്‍ എത്തിച്ചേരുന്ന തീയതിയും സമയവും രാജ്യത്ത് നിന്ന് പുറപ്പെടുന്ന തീയതിയും സമയവും നല്‍കണം. ഈ സാഹചര്യത്തില്‍ ഒരു ദിവസത്തെ താമസം മാത്രമേ കാര്‍ഡ് അനുവദിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും, കാര്‍ഡ് സാധുതയുള്ളതായി തുടരുമെന്നും, മാച്ച് ടിക്കറ്റ് ലഭിക്കുമ്പോഴെല്ലാം ഉടമകള്‍ക്ക് ഖത്തര്‍ വീണ്ടും സന്ദര്‍ശിക്കാന്‍ പ്രാപ്തരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News