സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച  ജഡ്ജിക്ക് കൊല്ലത്തേക്ക് സ്ഥലംമാറ്റം

കൊച്ചി- ലൈംഗികാതിക്രമക്കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ജാമ്യം അനുവദിച്ച് വിവാദ പരാമര്‍ശം നടത്തിയ കോഴിക്കോട് ജില്ലാ ജഡ്ജി എസ്. കൃഷ്ണകുമാര്‍ ഉള്‍പ്പെടെ നാല് ജില്ലാ ജഡ്ജിമാരെ സ്ഥലംമാറ്റി ഹൈക്കോടതി ഭരണവിഭാഗത്തിന്റെ ഉത്തരവ്.
കൃഷ്ണകുമാറിനെ കൊല്ലം ലേബര്‍ കോടതി പ്രിസൈഡിങ് ഓഫീസറാക്കി. പകരം മഞ്ചേരി ജില്ലാ ജഡ്ജി എസ്. മുരളീകൃഷ്ണനെ നിയമിച്ചു. എറണാകുളം അഡീ. ജില്ലാ ജഡ്ജിയായിരുന്ന സി. പ്രദീപ്കുമാറിനെ മഞ്ചേരി ജില്ലാ ജഡ്ജിയായും കൊല്ലം ലേബര്‍ കോടതി പ്രിസൈഡിങ് ഓഫീസറായിരുന്ന ഡോ. സി.എസ്. മോഹിത്തിനെ എറണാകുളം ലേബര്‍ കോടതി പ്രിസൈഡിങ് ഓഫീസറായും നിയമിച്ചു.
സിവിക് ചന്ദ്രന്‍ കേസില്‍ പരാതിക്കാരിയുടേത് പ്രകോപനപരമായ വസ്ത്രധാരണമെന്ന ജഡ്ജിയുടെ പരാമര്‍ശമാണ് വിവാദമായിരുന്നത്.
 

Latest News