അത്രയ്ക്കിഷ്ടമായി, ആണായിരുന്നെങ്കില്‍  ഞാന്‍  പ്രെപ്പോസ് ചെയ്‌തേനെ- നമിത പ്രമോദ്

ആലപ്പുഴ- ഏറെ കാലമായി മലയാളത്തില്‍ തിളങ്ങി നില്‍ക്കുകയായിരുന്നെങ്കിലും 2020ല്‍ പുറത്തിറങ്ങിയ അല്‍ മല്ലു എന്ന സിനിമയ്ക്ക് ശേഷം സിനിമയില്‍ ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു മലയാളികളുടെ പ്രിയ നടിയായ നമിത പ്രമോദ്. ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് താരം ഇപ്പോള്‍. തിരിച്ചുവരവിന്റെ ഭാഗമായി ഒരു അഭിമുഖത്തിനിടെ നമിത പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് തനിക്ക് ക്രഷ് തോന്നിയ താരത്തെ പറ്റി നമിത തുറന്ന് പറഞ്ഞത്. തനിക്ക് ഏറ്റവും ഇഷ്ടമുള്ള നടി അനുഷ്‌ക ഷെട്ടിയാണെന്നും അവരോട് തനിക്ക് ക്രഷ് തോന്നിയിടുണ്ടെന്നും നമിത പറഞ്ഞു. താനൊരു ആണായിരുന്നെങ്കില്‍ താരത്തെ പ്രെപ്പോസ് ചെയ്യുമായിരുന്നുവെന്നും അനുഷ്‌കയുടെ സംസാര രീതിയും ചിരിയുമെല്ലാം തനിക്കേറെ ഇഷ്ടമാണെന്നും നമിത പറഞ്ഞു. ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി നാദിര്‍ഷ സംവിധായം ചെയ്യുന്ന ഈശോ എന്ന സിനിമയാണ് നമിതയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. 
 

Latest News