നടിയും ബി.ജെ.പി നേതാവുമായ   സൊണാലി ഫോഗട്ട് അന്തരിച്ചു

പനാജി- ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ട് അന്തരിച്ചു.  ഗോവയില്‍ വെച്ച് ഹൃദയാഘാതം മൂലമായിരുന്നു മരണം. സൊണാലി തന്റ ചില സ്റ്റാഫുകള്‍ക്കൊപ്പം കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് ഗോവയില്‍ എത്തിയത്. ബിഗ് ബോസ് 14 സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മത്സരാര്‍ഥിയായി സൊണാലി മത്സരിച്ചിരുന്നു. അതിന് ശെഷം വലിയ ജനപ്രീതിയാണ് ഇവര്‍ക്ക് ലഭിച്ചത്. 2019ലെ ഹരിയാന തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ നിയമസഭയിലേക്ക് താരം മത്സരിച്ചിരുന്നു. ടിക്ടോക് താരമെന്ന നിലയിലും സൊണാലി ഏറെ പ്രശസ്തയായിരുന്നു.2016ലെ ഏക് മാ ജോ ലാഖോന്‍ കേ ലിയെ ബാനി അമ്മ എന്ന സീരീയലിലൂടെയാണ് സൊണാലി ഫോഗട്ട് അഭിനയരംഗത്തെത്തിയത്.നിരവധി പഞ്ചാബി, ഹരിയാന മ്യൂസിക് വീഡിയോകളുടെ ഭാഗമായിട്ടുണ്ട്. ദ സ്‌റ്റോറി ഓഫ് ബദ്മാഷ്ഗഡ് (2019) എന്ന വെബ് സീരീസിലാണ് അവര്‍ അവസാനമായി അഭിനയിച്ചത്. 2016 ഡിസംബറില്‍ സൊണാലിക്ക് ഭര്‍ത്താവ് സഞ്ജയ് ഫോഗട്ടിനെ നഷ്ടപ്പെട്ടിരുന്നു. ഇവര്‍ക്ക് യശോധര ഫോഗട്ട് എന്നൊരു മകളുണ്ട്.
 

Latest News