മയക്കുമരുന്ന് കേസിനും വിവാദങ്ങള്‍ക്കും ശേഷം ആര്യന്‍ ഖാന്റെ ആദ്യ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

മുംബൈ- ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ സജീവമായി.  കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ മയക്കുമരുന്ന് കേസിന് ശേഷമുള്ള തന്റെ ആദ്യ പോസ്റ്റ് ആര്യന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
സഹോദരന്‍ അബ്രാമിനും സഹോദരി സുഹാനക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ആര്യന്‍ 'ഹാട്രിക്' എന്നാണ് കുറിച്ചത്. എന്തുകൊണ്ട് ഈ ചിത്രങ്ങള്‍ എനിക്കില്ലെന്നും ചോദിച്ചു കൊണ്ടാണ് ഷാരുഖ് ഖാന്റെ പോസ്റ്റിലെ കമന്റ.  ഇപ്പോള്‍ തന്നെ എനിക്ക് തരൂയെന്നും ഷരൂഖ് കൂട്ടിച്ചേര്‍ത്തു.

 

Latest News