ഹനാന്റെ താല്‍പര്യത്തോട് ഷെയ്ന്‍  നിഗം പ്രതികരിച്ചതിങ്ങനെ 

കൊച്ചി- സോഷ്യല്‍ മീഡിയയില്‍ വൈറലായ ഹനാന്‍ എന്ന പെണ്‍കുട്ടി ഈയടുത്ത് തനിക്ക് ഷെയ്ന്‍ നിഗത്തെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ഷെയ്ന്‍ നിഗം ഇപ്പോള്‍.ഹനാന്റെ പ്രൊപ്പോസലിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് കണ്ടിട്ടില്ലെന്നായിരുന്നു ഷെയ്ന്‍ നിഗത്തിന്റെ മറുപടി. ഹനാനെ കുറിച്ച് അറിയില്ല. എന്താണ് സംഭവമെന്നും അറിയില്ല. സംഭവം എന്താണെന്ന് നോക്കട്ടെ എന്നുമാണ് ഷെയ്ന്‍ പ്രതികരിച്ചത്.
അടുത്തിടെയായിരുന്നു ഹനാന്‍ തന്റെ ഇഷ്ടം വെളിപ്പെടുത്തിയത്. തനിക്ക് ക്രഷ് തോന്നിയ നടന്‍ ഷെയ്ന്‍ നിഗം ആണെന്ന് താരം പറഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു. ഷെയ്ന്‍ നിഗത്തോട് ഇഷ്ടമുണ്ടെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഹനാന്‍ പറഞ്ഞു. ഷെയ്ന്‍ നിഗം തയ്യാറായാല്‍ പെട്ടെന്ന് കല്യാണം കഴിക്കുമെന്നും ഹനാന്‍ പറഞ്ഞിരുന്നു.
 

Latest News