Sorry, you need to enable JavaScript to visit this website.
Thursday , March   23, 2023
Thursday , March   23, 2023

ആണ്‍കുട്ടിയായി ജനിച്ചാല്‍ മതിയായിരുന്നു-  അനശ്വര രാജന്‍

കൊച്ചി- ബാലതാരമായെത്തി നായികയായി മാറിയ നടിയാണ് അനശ്വര രാജന്‍. ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര വെള്ളിത്തിരയിലെത്തുന്നത്. മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലായിരുന്നു ചിത്രത്തില്‍ അനശ്വര അഭിനയിച്ചത്.തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ കീര്‍ത്തി എന്ന കഥാപാത്രത്തിലൂടെയാണ് അനശ്വര കൂടുതല്‍ ശ്രദ്ധേയയായത്. ബോളിവുഡ് താരം ജോണ്‍ എബ്രഹാം നിര്‍മ്മിക്കുന്ന മൈക്ക് ആണ് അനശ്വരയുടെ ഏറ്റവും പുതിയ ചിത്രം. ഈ സിനിമയുടെ പ്രചരണാര്‍ഥം നടത്തിയ പ്രസ്സ്മീറ്റില്‍ അനശ്വര പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ആണ്‍കുട്ടിയായി ജനിച്ചാല്‍ മതിയായിരുന്നു എന്ന് തോന്നിയിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്.
'ഞാന്‍ ജനിച്ച് വളര്‍ന്നത് പ്രിവിലേജ്ഡ് ആയ ഒരു സമൂഹത്തില്‍ അല്ല. സാറയെ പോലെ എനിക്കും ആണ്‍കുട്ടിയായി ജനിച്ചാല്‍ മതിയായിരുന്നു എന്ന് വരെ തോന്നിയിട്ടുണ്ട്. ആണ്‍കുട്ടിയായി ജീവിക്കാനുള്ള ആഗ്രഹം കൊണ്ടല്ല അത്. അവര്‍ക്ക് സമൂഹത്തില്‍ നിന്ന് കിട്ടുന്ന പ്രിവിലേജും സ്വാതന്ത്ര്യവും കൊണ്ടാണ്. അങ്ങനെ ആരെങ്കിലും തരേണ്ടതല്ല സ്വാതന്ത്ര്യം. പക്ഷേ ഒരു പെണ്‍കുട്ടി രാത്രിയില്‍ പുറത്തിറങ്ങിയാല്‍ ഉള്ള നോട്ടങ്ങള്‍ ഉണ്ടല്ലോ, അത് നമ്മളെ തന്നെ ചങ്ങലയിടുന്നതല്ല .സൊസൈറ്റിയില്‍ നിന്ന് വരുന്ന റെസ്‌പോണ്‍സ് കൊണ്ടാണത്. ഈ സിനിമ അത്തരം കാര്യങ്ങള്‍ ആള്‍ക്കാരിലേക്ക് എത്തിക്കും'. അനശ്വര പറയുന്നു.
ഓഗസ്റ്റ് 19ന് ' മൈക്ക്' തിയേറ്ററുകളിലെത്തി.  ആണ്‍കുട്ടിയായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന സാറ എന്ന പെണ്‍കുട്ടിയായാണ് അനശ്വര ചിത്രത്തില്‍ എത്തുന്നത്. സാറയുടെയും മൈക്ക് എന്ന യുവാവിന്റെയും സൗഹൃദമാണ് ചിത്രം പറയുന്നത്. വിഷ്ണു ശിവപ്രസാദാണ് സംവിധാനം. ജെഎ എന്റര്‍ടെയ്ന്‍മെന്റ് ആദ്യമായി മലയാളത്തില്‍ നിര്‍മിക്കുന്ന ചിത്രമാണിത്. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം, സിനി എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ കഥ ആഷിഖ് അക്ബര്‍ അലിയുടേതാണ്.
 

Latest News