ജിസാനില്‍ മഴ തുടരുന്നു; ഇടിമിന്നലേറ്റ് കുട്ടി മരിച്ചു, നരവധി വാഹനങ്ങള്‍ വെള്ളത്തില്‍

ജിസാന്‍- ജിസാനിന്റെ വിവിധ ഭാഗങ്ങള്‍ തുടരുന്ന മഴക്കിടെ ഇടിമിന്നലേറ്റ് ഒരു കുട്ടി മരിച്ചു. പാറക്കെട്ടുകള്‍ റോഡുകളിലേക്ക് വീണ് ഗതാഗത സ്തംഭനമുണ്ടാവുകയും നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ അകപ്പെടുകയും ചെയ്തു. ഫീഫ മലയില്‍ ഉരുള്‍പൊട്ടലുണ്ടായി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. പാലങ്ങള്‍ ഒലിച്ചുപോയി.
സബ്‌യയില്‍ 12 വയസ്സുള്ള കുട്ടിയാണ് ഇടിമിന്നലേറ്റ് മരിച്ചത്. സമീപത്തെ ആട്ടിന്‍പറ്റങ്ങളുടെ അടുത്തേക്ക് നടന്നുപോകുന്നതിനിടെയാണ് സംഭവമുണ്ടായത്. സബ് യക്കും ഖോസ് അല്‍ജആഫിറക്കുമിടയിലെ പാലത്തിന് സമീപം കാര്‍ ഒലിച്ചുപോയെങ്കിലും സ്വദേശി യുവാവ് രക്ഷപ്പെട്ടു.

Latest News