Sorry, you need to enable JavaScript to visit this website.

ജിദ്ദ റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച് സൗദി കിരീടാവകാശി

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനും ജിദ്ദയിലെ കൂറു റെസ്റ്റോറന്റിൽ സൗദി പൗരന്മാർക്കൊപ്പം ഫോട്ടോകൾക്ക് പോസ് ചെയ്യുന്നു. 

ജിദ്ദ - സുരക്ഷ സൈനികരുടെ അകമ്പടികളൊന്നുമില്ലാതെ, സാധാരണക്കാരെ പോലെ നഗരത്തിലെ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ എല്ലാവരെയും അമ്പരപ്പിച്ചു. ജിദ്ദയിലെ കൂറു റെസ്റ്റോറന്റിലെത്തിയ കിരീടാവകാശിക്കൊപ്പം ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയായ ഖാലിദ് ബിൻ സൽമാൻ രാജകുമാരനുമുണ്ടായിരുന്നു. യുക്തിസഹവും നിശ്ചയദാർഢ്യവുമായ നിലപാടുകളിലൂടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും അടക്കമുള്ള ലോക നേതാക്കളെ തന്റെ വരുതിയിലാക്കുകയും സൗദിയിൽ നിസ്തുലമായ സാമൂഹിക, സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെ ലോകത്തെ ഞെട്ടിക്കുകയും ചെയ്ത കിരീടാവകാശിയെ മുന്നിൽ കണ്ട് റെസ്റ്റോറന്റിലുണ്ടായിരുന്ന സൗദി പൗരന്മാരും റെസ്റ്റോറന്റ് ജീവനക്കാരും അമ്പരന്നു. കിരീടാവകാശിയെ തിരിച്ചറിഞ്ഞയുടൻ ഒപ്പം നിന്ന് ഫോട്ടോകളെടുക്കാൻ സൗദി പൗരന്മാർ താൽപര്യം പ്രകടിപ്പിക്കുകയും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഖാലിദ് ബിൻ സൽമാൻ രാജകുമാരനും എല്ലാവർക്കുമൊപ്പം ഫോട്ടോകൾക്ക് നിന്നുകൊടുക്കുകയും ചെയ്തു. 

Tags

Latest News