നാദിര്‍ഷ- ഷെയ്ന്‍ നിഗം ചിത്രം മ്യൂസിക് കമ്പോസിങ്ങ് തുടങ്ങി

കൊച്ചി- ഷെയ്ന്‍ നിഗത്തെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ മ്യൂസിക് കംമ്പോസിങിന് തുടക്കമായി. മൂവി മെജീഷ്യന്‍സിന്റെ ബാനറില്‍ വിനീത അഭിജിത്ത്, വര്‍ഗ്ഗീസ്, അഭിജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഹിഷാം അബ്ദുല്‍ വഹാബ് ആണ്. 

ഇതു വരേയും പേരിടാത്ത ചിത്രത്തിന്റെ തിരക്കഥാകൃത്ത് നിഷാദ് കോയയാണ്. എന്‍ എം ബാദുഷയാണ് എക്്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സിനിമയുടെ ചിത്രീകരണം ഡിസംബര്‍ ആദ്യവാരം തുടങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. വാര്‍ത്ത പ്രചരണം പി ശിവപ്രസാദ്.

Latest News