പൈലറ്റുമാര്‍ കൂര്‍ക്കം വലിച്ചുറങ്ങി, ലാന്‍ഡ് ചെയ്യാതെ വിമാനം

ഖാര്‍ത്തൂം- പറക്കുന്നതിനിടയില്‍ പൈലറ്റുമാര്‍ ഉറങ്ങിപ്പോയതിനാല്‍ ലാന്‍ഡ് ചെയ്യാതെ വിമാനം. തിങ്കളാഴ്ച സുഡാനില്‍ നിന്ന് എത്യോപ്യയിലേക്കു പോയ വിമാനത്തിലാണ്  രണ്ട് പൈലറ്റുമാരും കൂര്‍ക്കം വലിച്ചുറങ്ങിയത്.
ഖാര്‍ത്തൂമില്‍നിന്ന്  എത്യോപ്യയിലെ ആഡിസ് അബാബയിലേക്കുള്ള യാത്രാമധ്യേയാണ് സംഭവമെന്ന്  വാണിജ്യ വ്യോമയാന വാര്‍ത്താ സൈറ്റായ ഏവിയേഷന്‍ ഹെറാള്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
 ലക്ഷ്യസ്ഥാനമായ ആഡിസ് അബാബ ബോലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാതെ  വിമാനം ഓട്ടോപൈലറ്റില്‍ 37,000 അടി ഉയരത്തില്‍ സഞ്ചരിക്കുകയായിരുന്നുവെന്ന് വെബ്സൈറ്റിനു ലഭിച്ച ഡാറ്റ സൂചിപ്പിക്കുന്നു.
എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നിരവധി തവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ജീവനക്കാരിലേക്ക് എത്താന്‍ കഴിഞ്ഞില്ല.  വിമാനം റണ്‍വേ മറികടന്ന് റൂട്ടില്‍ തുടര്‍ന്നപ്പോള്‍ ഒരു അലാറം മുഴങ്ങിയ ശേഷമാണ് വിമാനം താഴേക്ക് ഇറക്കാന്‍ തുടങ്ങിയത്. ഏകദേശം 25 മിനിറ്റിനുശേഷം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.
വിമാനം റണ്‍വേയ്ക്ക് മുകളിലൂടെ പറക്കുന്നത് ഓട്ടോമാറ്റിക് ഡിപന്‍ഡന്റ് സര്‍വൈലന്‍സ്-ബ്രോഡ്കാസ്റ്റ് (എഡിഎസ്-ബി) ഡാറ്റ കാണിക്കുന്നു,
പൈലറ്റുമാര്‍ തളര്‍ന്നുറങ്ങിയതാകാമെന്ന് ഏവിയേഷന്‍ അനലിസ്റ്റ് അലക്സ് മച്ചറസ് പറഞ്ഞു.  
പൈലറ്റുമാരുടെ ക്ഷീണം പുതിയ കാര്യമല്ലെന്നും അന്താരാഷ്ട്ര തലത്തില്‍ വ്യോമ സുരക്ഷയ്ക്ക് ഏറ്റവും പ്രധാന ഭീഷണിയായി ഇത് തുടരുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

 

Latest News