ചാറ്റില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടയാള്‍ അതേ രീതിയില്‍ പെണ്‍വേഷം കെട്ടി, ഒടുവില്‍ അറസ്റ്റില്‍

ഹൈദരാബാദ്- ഓണ്‍ലൈനില്‍ സ്ത്രീയാണെന്ന് വിശ്വസിപ്പിച്ച് പുരുഷന്മാരെ നഗ്ന വീഡിയോ കാളുകള്‍ക്ക് പ്രേരിപ്പിച്ച് പണം തട്ടിയ വിരുതന്‍ അറസ്റ്റില്‍. നഗ്ന വീഡിയോ കാളുകളുടെ സ്‌ക്രീന്‍ റെക്കോര്‍ഡിംഗ് ഉപയോഗിച്ച് ഇരകളെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു ഇയാളുടെ രീതിയെന്ന് ഹൈദരാബാദിലെ രാചകൊണ്ട സൈബര്‍ ക്രൈം പോലീസ് പറഞ്ഞു.
ഇന്‍സ്റ്റഗ്രാമില്‍ വനിതാ ഫാഷന്‍ ഡിസൈനറാണെന്ന് പരിചയപ്പെടുത്തിയാണ് ചാറ്റ് ആരംഭിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രണയ സല്ലാപത്തിനുശേഷം കെണിയിലാകുന്നവരെ നഗ്ന വീഡിയോ കാളുകള്‍ക്ക് പ്രേരിപ്പിക്കും. അത് റെക്കോര്‍ഡ് ചെയ്താണ് പണം ട്രാന്‍സ്ഫര്‍ ചെയ്തില്ലെങ്കില്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നത്.
നേരത്തെ ഇതുപോലൊരു കെണിയില്‍ കുടുങ്ങി പണം നഷ്ടപ്പെട്ട സായി കൃഷ്ണ റെഡ്ഡിയെന്ന 31 കാരനാണ് അറസ്റ്റിലായത്. താന്‍ കുടുങ്ങിയ അതേ വഴി സ്വീകരിച്ച് പെണ്‍കുട്ടിയുടെ പേരില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുകയായിരുന്നു.
സാങ്കേതിക തെളിവുകള്‍ വിശകലനം ചെയ്ത ശേഷമാണ് പോലീസ് പ്രതിയെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും.

 

Latest News