Sorry, you need to enable JavaScript to visit this website.

വൃത്തിഹീനമായി കോഴി വില്‍പന, ജിദ്ദയില്‍ കട പൂട്ടിച്ചു

ജിദ്ദ-വൃത്തിഹീനമായ സാഹചര്യത്തില്‍ കോഴിയിറച്ചി വില്‍പന നടത്തിയ ജിദ്ദ മുന്‍സിപ്പാലിറ്റിയിലെ അല്‍ ഹമദാനിയ്യയിലെ കട അധികൃതര്‍ പൂട്ടിച്ചു. കോഴിയിറച്ചി വാങ്ങാനായി കടയില്‍ വന്ന ഒരു ഉപഭോക്താവ് നല്‍കിയ പരാതി പ്രകാരമാണ് പരിശോധന നടത്തിയതും, വൃത്തഹീനമായാണ് കച്ചവടം നടത്തുന്നതെന്ന് ബോധ്യമായതിനെ തുടര്‍ന്ന് കട അടപ്പിച്ചതും. പരാതിക്കാരന്‍ പറയുന്നത് ഇങ്ങനെയാണ്.  'അല്‍ ഹമദാനിയ്യയിലെ ഈ കടയില്‍ വൃത്തിയില്ലാതെയാണ് കോഴി വില്‍പന നടത്തുന്നത്. ഇതിന്റെ അകത്ത് ദുര്‍ഗന്ധം വമിക്കുന്ന രീതിയിലും ശാസ്ത്രീയമല്ലാതേയും കോഴിയിറച്ചി സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. ഉപയോഗശൂന്യമായതും  കാലാവധി കഴിഞ്ഞതുമായ മാംസവും ഇവിടെയുണ്ടായിരുന്നു. ഈ വിവരം ഞാന്‍ അധികൃതരെ അറിയിച്ചു. അവര്‍ക്ക് ഞാന്‍ കടയുടെ സമ്പൂര്‍ണ വിവരങ്ങള്‍ നല്‍കുകയും ചെയ്തു. ഇപ്പോള്‍ ആ കട അടപ്പിച്ചതായും കേടായ മാംസം നശിപ്പിച്ചതായും അധികൃതര്‍ എന്നെ വിവരം അറിയിച്ചിരിക്കുന്നു.

Tags

Latest News