Sorry, you need to enable JavaScript to visit this website.

കണ്ണൂർ വി.സിക്കെതിരെ ഗവർണർ നടപടി സ്വീകരിക്കും

തിരുവനന്തപുരം- കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്കെതിരെ നടപടിക്കൊരുങ്ങി ഗവർണർ. വൈസ് ചാൻസലറായ ഗോപിനാഥ് രവീന്ദ്രന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകൾ ഉണ്ടായെന്ന് രാജ്ഭവന് നിയമോപദേശം ലഭിച്ചു. ദൽഹിയിലുള്ള ഗവർണർ ഈ മാസം 25ന് മടങ്ങിവന്നാലുടൻ വി.സിക്കെതിരെ നടപടിയുണ്ടാകുമെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമനം നൽകിയതുമായി ബന്ധപ്പെട്ട് ഗവർണർ സ്വീകരിച്ച നടപടിക്ക് ശേഷം വി.സി നടത്തിയ പ്രതികരണങ്ങളും അഭിമുഖങ്ങളുമാണ് കടുത്ത നടപടിക്ക് ഗവർണറെ പ്രേരിപ്പിച്ചത്. നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരെ കേസ് കൊടുക്കാൻ നേരത്തെ സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു.
വി.സിയുടെ നിയമന ചുമതലയുള്ള ചാൻസലറായ ഗവർണർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് വി.സി വ്യക്തമാക്കിയിരുന്നു. ഇത് കടുത്ത നിയമലംഘനമാണ് എന്നാണ് ഗവർണർക്ക് ലഭിച്ച നിയമോപദേശം. 
 

Latest News