ജാര്‍ഖണ്ഡില്‍ സഹതടവുകാരനെ കൊലപ്പെടുത്തിയ 11 പേര്‍ക്ക് വധശിക്ഷ

റാഞ്ചി- ജാര്‍ഖണ്ഡില്‍ അന്തേവാസിയെ കൊലപ്പെടുത്തിയ കേസില്‍ 15 തടവുകാര്‍ക്ക് വധശിക്ഷ. ഈസ്റ്റ് സിംഗ്ഭൂം ജില്ലയിലെ കോടതിയാണ് വധശിക്ഷക്കുവിധിച്ചത്. 2019 ല്‍ ഘാഗിധ് സെന്‍ട്രല്‍ ജയിലിലായിരുന്നു സംഭവം. മറ്റ് ഏഴു പ്രതികള്‍ക്ക് പത്ത് വര്‍ഷം ജയില്‍ശിക്ഷയും വിധിച്ചിട്ടുണ്ട്. ജയിലെ ടെലിഫോണ്‍ ബൂത്തിലെ ക്യൂ പാലിക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവിഭാഗം തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ കൊല്ലപ്പെട്ടത്.

 

Latest News