ഓണ്‍ലൈനില്‍ ഫീസടച്ചത് അറിഞ്ഞില്ല, അധ്യാപകന്റെ മര്‍ദനമേറ്റ 13 കാരന്‍ മരിച്ചു

ബഹ്‌റൈച്ച്-ഉത്തര്‍പ്രദേശില്‍ അധ്യാപകന്റെ ക്രൂരമര്‍ദനമേറ്റ 13 വയസ്സുകാരന്‍ ആശുപത്രിയില്‍ മരിച്ചു. ഒമ്പതു ദിവസംമുമ്പ് മര്‍ദനമേറ്റ ബാലന്‍ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മരിച്ചത്.
മാസ ഫീസായ 250 അടച്ചില്ലെന്ന് പറഞ്ഞാണ് അധ്യാപകന്‍ കുട്ടിയെ മര്‍ദിച്ചതെന്ന് സഹോദരന്‍ രാജേഷ് വിശ്വകര്‍മ പറഞ്ഞു. താന്‍ ഓണ്‍ലൈനായി ഫീസടച്ച കാര്യം അറിയാതെയാണ് അധ്യാപകന്‍ കുട്ടിയെ മര്‍ദിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിര്‍സിയ പോലീസില്‍ ബനധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
ദളിത് കുടുംബത്തില്‍ പെട്ടതിനാലാണ് ഉന്നത ജാതിക്കാരനായ അധ്യാപകന്‍ മര്‍ദിച്ചതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ശ്രാവസ്തി എസ്.പി അരവിന്ദ് കെ. മൗര്യ പറഞ്ഞു.

 

Latest News