Sorry, you need to enable JavaScript to visit this website.

ചാക്കോച്ചന്റെ സിനിമ ഹിറ്റായതില്‍ ആഹ്ലാദം പങ്കു വെച്ച് ഭാര്യയും മകനും

കൊച്ചി- ന്നാ താന്‍ കേസ് കൊട്  25 കോടി ക്ലബ്ബില്‍ എത്തിയ വിവരം കുഞ്ചാക്കോ ബോബന്‍ ഈയടുത്താണ് പങ്കുവെച്ചത്.പോസ്റ്റര്‍ വിവാദം സിനിമ കാണാന്‍ ആളെ കൂട്ടി. പലയിടങ്ങളിലും ഇപ്പോഴും ഹൗസ് ഫുള്‍ ഷോകള്‍ തുടരുകയാണ്. സിനിമയ്ക്ക് ലഭിച്ച മിന്നും വിജയത്തിന് നന്ദി പറയുകയാണ് കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ.സിനിമ ചിത്രീകരണ സമയത്ത് ലൊക്കേഷനില്‍ നിന്ന് മകനൊപ്പം എടുത്ത ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് പ്രിയ നന്ദി പറഞ്ഞത്. സിനിമയെ പൂര്‍ണ്ണമായി സ്വീകരിച്ച പ്രേക്ഷകരോട് ഞങ്ങളുടെ ഹൃദയത്തില്‍ നിന്നുള്ള നന്ദി എന്നാണ് അവര്‍ കുറിച്ചത്.
 

 

 

 

Latest News