മുംബൈ- നടി ജാക്വിലിന് ഫെര്‍ണാണ്ടസ് തട്ടിപ്പിനിരയായതാണെന്നും താരം വലിയ ഗുഢാലോചനയുടെ ഇരയാണെന്നും അഭിഭാഷകന്. തട്ടിപ്പുവീരന് സുകേഷ് ചന്ദ്രശേഷര്‍ 200 കോടി രൂപ തട്ടിയ കേസില്‍ എന്‍ഫോഴ്സ്മെന്റെ ഡയരക്ടറേറ്റ് ജാക്വിലിനെ കൂടി പ്രതി ചേര്‍ത്ത പശ്ചാത്തലത്തിലാണ് പ്രതികരണം.
നടി വഞ്ചിക്കപ്പെട്ടതാണെന്നും തട്ടിപ്പിന് ഇരയായതാണെന്നുമുള്ള  കാര്യം അന്വേഷണ ഏജന്‍സികള്‍ പരിഗണിച്ചില്ല. അസത്യമായ ആരോപണങ്ങളുടെ പേരില്‍ നടിയെ വിചാരണ ചെയ്യുന്നത് നീതിയാവില്ലെന്നും തന്റെ പക്കലുള്ള എല്ലാ വിവരങ്ങളും അവര്‍ കൈമാറിയിട്ടുണ്ടെന്നും അഭിഭാഷകന് പറഞ്ഞു.
തന്റെ കാമുകിയെന്ന് സുകേഷ് അവകാശപ്പെട്ടിരുന്ന ജാക്വിലിന് ഫെര്‍ണാണ്ടസ് കാര്‍ അടക്കമുള്ള അഞ്ച് കോടി രൂപയുടെ സമ്മാനങ്ങള്‍ സുകേഷില്‍നിന്ന് കൈപ്പറ്റിയെന്ന് അന്വേഷണ ഏജന്‍സി ആരോപിക്കുന്നു.

	
	




