VIDEO പ്രണയം നിരസിച്ചതിന് കഴുത്തില്‍ വെടിവെച്ചു, പെണ്‍കുട്ടി ഗുരുതരനിലയില്‍

പട്‌ന-ബീഹാറില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച 15 വയസ്സുകാരിയുടെ കഴുത്തില്‍ വെടിവെച്ചു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ഗുരുതര നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സിപാരയിലെ ഇന്ദ്രപുരി പ്രദേശത്തുനടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നു.
വൈകിട്ട് ഏഴരയോടെ പെണ്‍കുട്ടി കോച്ചിംഗ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് യുവാവ് വെടിവെച്ചത്.
പെണ്‍കുട്ടിയുടെ പിന്നാലെ വന്ന യുവാവ് ബാഗില്‍നിന്ന് തോക്കെടുത്ത് വെടിവെച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.
പ്രണയാഭ്യാര്‍ഥന നിരസിച്ചതാണ് സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്നും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമേ യഥാര്‍ഥ കാരണം വ്യക്തമാകൂയെന്നും പോലീസ് പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും അറസ്റ്റ് ചെയ്യാനായിട്ടില്ല.

 

Latest News