ദോഹ- ഫിഫ 2022 ലോകകപ്പിനായി സജ്ജീകരിച്ച 1300 അത്യാധുനിക ബസ്സുകളുടെ പരീക്ഷണ ഓട്ടം നാളെ നടത്തുമെന്ന് മുവാസ്വലാത്ത് അറിയിച്ചു.
ദോഹ നഗരത്തെ അല്‍ ജനൂബ്, അല്‍ ബൈത്ത് സ്റ്റേഡിയങ്ങളുമായി ബന്ധിപ്പിക്കുന്ന ഒമ്പത് റൂട്ടുകളിലായി 1,300 ബസുകള്‍ ദിവസം മുഴുവന്‍ ഓടുമെന്ന് മുവാസ്വലാത്ത് ട്വിറ്റര്‍ ഹാന്‍ഡില്‍ അറിയിച്ചു.
ലോകകപ്പിനായി പ്രത്യേകം ഓര്‍ഡര്‍ ചെയ്ത കാര്‍ബണ്‍ ന്യൂട്രല്‍ ബസ്സുകളാണ് നാളെ നിരത്തിലിറങ്ങുക.
ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ ലോക കപ്പിന് വേണ്ടി അത്യാധുനിക ഗതാഗത സൗകര്യങ്ങളാണ് മുവാസലാത്ത് ഒരുക്കുന്നത്. നവംബര്‍ 13 മുതല്‍ ഡിസംബര്‍ 18 വരെ ഹയ്യാ കാര്‍ഡുള്ളവര്‍ക്കൊക്കെ മുവാസ്വലാത്ത് ബസ്സുകളില്‍ സൗജന്യ യാത്ര ആസ്വദിക്കാം.