എല്ലാം മറന്ന് ഒന്നായ പ്രണയ നിമിഷങ്ങളിലലിഞ്ഞ് നയന്‍താരയും വിഘ്‌നേഷും

ബാഴ്‌സലോണ- മധുവിധു യാത്രയിലാണ് തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയും ഭര്‍ത്താവ് സംവിധായകന്‍ വിഘ്‌നേഷും. യാത്രയും ഒരുമിച്ചുള്ള  നിമിഷങ്ങളും തങ്ങള്‍ പൂര്‍ണമായും ആസ്വദിക്കുന്നു എന്ന് തെളിയിക്കുന്നതാണ് ഇരുവരും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ചിത്രങ്ങള്‍. എല്ലാം മറന്ന് ഒന്നാവുന്ന നിമിഷങ്ങളുടെ ഓര്‍മപ്പുസ്തകമൊരുക്കുകയാണ് ഇരുവരും.

സ്വാതന്ത്ര്യ ദിനത്തില്‍ ബാഴ്‌സലോണയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ഇരുവരും പലേടത്തും ദേശീയ പതാകയുമായാണ് ഫോട്ടോക്ക് പോസ് ചെയ്തത്. സ്‌പെയിനിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍നിന്ന് പകര്‍ത്തിയ ചൂടന്‍ ചിത്രങ്ങളും വൈറലായിരുന്നു. ചിത്രങ്ങള്‍ കാണാം.

 

Latest News