ദുബായ്- പൊടിക്കറ്റിന് ശമനമായതോടെ രണ്ടു ദിവസം നീണ്ട പ്രതിസന്ധിക്ക് ശേഷം ദുബായ് രാജ്യാന്തര വിമാനത്താവളം സാധാരണ നിലയിലേക്ക്. കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് അനുഭവപ്പെട്ട ശക്തമായ മണല്‍ക്കാറ്റില്‍ 44 വിമാനങ്ങള്‍ റദ്ദാക്കുകയും 12 വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.
ഈയാഴ്ച യു..എഇയില്‍നിന്ന് പറക്കാന്‍ ആഗ്രഹിക്കുന്ന യാത്രക്കാരോടു പ്രതികൂല കാലാവസ്ഥയും കുറഞ്ഞ ദൂരക്കാഴ്ചയും മൂലമുണ്ടായേക്കാവുന്ന ഷെഡ്യൂളുകള്‍ നിരീക്ഷിക്കാന്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു. മണലും പൊടിയും വീശി നഗരത്തിന്റെ ഭൂരിഭാഗവും മൂടുകയും ചില പ്രദേശങ്ങളില്‍ ദൃശ്യപരത 500 മീറ്റര്‍ വരെ താഴുകയും ചെയ്തിട്ടും ഇന്നലെ രാവിലെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചില്ല. ദുബായില്‍ നിന്നുള്ള ഒട്ടേറെ വിമാനങ്ങള്‍ 50 മിനിറ്റോളം വൈകിയെങ്കിലും കാലാവസ്ഥ മൂലമുണ്ടായ തടസ്സങ്ങള്‍ പരമാവധി കുറച്ചു. കഴിഞ്ഞ രണ്ടു ദിവസമായി മേഖലയിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ തുടര്‍ന്ന് കാലതാമസമുണ്ടായിരുന്നു.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ സാധാരണ നിലയിലാണെന്ന് എയര്‍പോര്‍ട്ട് പ്രതിനിധി പറഞ്ഞു.