പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അമ്മ നോക്കാന്‍ ഏല്‍പിച്ച അച്ഛന്റെ സുഹൃത്തുക്കള്‍; ഒരാള്‍ അറസ്റ്റില്‍

തൃശൂര്‍- പുന്നയൂര്‍ക്കുളത്ത് പ്ലസ് ടു വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. രണ്ടു പേര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.
കഞ്ചാവ് കേസില്‍ പ്രതിയായ അച്ഛനെ പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കുന്നതിനായി അമ്മ മലപ്പുറത്ത് പോയ സമയത്താണ് പിതാവിന്റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ കുട്ട ബലാത്സംഗത്തിനിരയാക്കിയതെന്ന് പറയുന്നു.  
രണ്ടു മാസം മുമ്പായിരുന്നു സംഭവം. പെണ്‍കുട്ടി വീട്ടുകാരോട്് പറഞ്ഞിരുന്നെങ്കിലും പോലീസില്‍ പരാതിപ്പെട്ടിരുന്നില്ല. പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റങ്ങള്‍ കണ്ട് അധ്യാപകരാണ് ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരം അറിയിച്ചത്. ഇവര്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ പെണ്‍കുട്ടി  വിവരങ്ങള്‍ പെണ്‍കുട്ടി തുറന്നുപറഞ്ഞു.  തുടര്‍ന്നാണ് പോലീസിനെ അറിയിച്ചത്.
കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് അച്ഛനെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അച്ഛനെ സ്റ്റേഷനില്‍ നിന്ന് ഇറക്കാന്‍ വേണ്ടി പോയപ്പോള്‍  പിതാവിന്റെ സുഹൃത്തുക്കളോട് പെണ്‍കുട്ടി ഒറ്റക്കാണെന്നും ശ്രദ്ധിക്കണമെന്നും അമ്മ വിളിച്ചു പറഞ്ഞിരുന്നുവത്രെ.  ഈ സമയത്താണ് ഇവര്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയതെന്നാണ് വിവരം. സംഭവം പെണ്‍കുട്ടി അമ്മയോട് പറഞ്ഞിരുന്നെങ്കിലും എല്ലാം മറച്ചുവെക്കാനുള്ള ശ്രമമാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് പോലീസ് പറയുന്നത്. വിശദമായ അന്വേഷണത്തിലാണ് പിതാവിന്റെ സുഹൃത്തുക്കളായ മൂന്നു പേരെ കേസില്‍ പ്രതി ചേര്‍ത്തത്. ഇതില്‍ ഒരാളെയാണ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.

കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട പരിചയവും സൗഹൃദവുമാണ് ഈ ക്രൂരതയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.നാല് ദിവസം മുമ്പാണ് പോലീസില്‍ പരാതി ലഭിച്ചത്.

 

Latest News