കെ.ടി ജലീലിന്റെ ഓഫീസിന്  നേരെ കരി ഓയില്‍ പ്രയോഗം

എടപ്പാള്‍-  കശ്മീരിനെ കുറിച്ചുള്ള കെ.ടി ജലീല്‍ എം.എല്‍.എയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എം.എല്‍.എയുടെ ഓഫീസിന് നേരെ കരി ഓയില്‍ പ്രയോഗം നടത്തി. എടപ്പാളിലെ ഓഫീസിലെ ഷട്ടറിലും ബോര്‍ഡിലുമാണ് കരി ഓയില്‍ ഒയിച്ചത്. ഷട്ടറില്‍ നോട്ടീസ് പതിക്കുകയും ചെയ്തിട്ടുണ്ട്.ജലീലിന്റെ കശ്മീര്‍ യാത്രയ്ക്കിടെ ആയിരുന്നു വിവാദമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് പരാമര്‍ശം. തുടര്‍ന്ന് വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഗവര്‍ണറടക്കം ജലീലിന്റെ പോസ്റ്റ് ദൗര്‍ഭാഗ്യകരമെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു.
 

Latest News