Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി, ബഹ്‌റൈൻ തൊഴിൽ മന്ത്രിമാർ തമ്മിൽ ചർച്ച

സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയും ബഹ്‌റൈൻ തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാനും ചർച്ച നടത്തുന്നു.

റിയാദ് - തൊഴിൽ മേഖലയിൽ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയും ബഹ്‌റൈൻ തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാനും ചർച്ച നടത്തി. തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും, സൗദി വിഷൻ 2030 പദ്ധതിയുടെയും ബഹ്‌റൈൻ 2030 ഇക്കണോമിക് വിഷൻ പദ്ധതിയുടെയും ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹകരിച്ച് പ്രവർത്തിക്കുന്നതിനെ കുറിച്ചും തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട പ്രാദേശിക, ആഗോള വെല്ലുവിളികൾ നേരിടാൻ ഏകോപനത്തോടെ പ്രവർത്തിക്കുന്നതിനെ കുറിച്ചും ഇരുവരും വിശകലനം ചെയ്തു. ഡെപ്യൂട്ടി മാനവശേഷി, സാമൂഹിക വികസന മന്ത്രി ഡോ. അബ്ദുല്ല അബൂസ്‌നൈൻ, അന്താരാഷ്ട്ര കാര്യങ്ങൾക്കുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അദ്‌നാൻ ബിൻ അബ്ദുല്ല അൽനഈം എന്നിവരും കൂടിക്കാഴ്ചയിലും ചർച്ചയിലും സംബന്ധിച്ചു. 

 

Tags

Latest News