Sorry, you need to enable JavaScript to visit this website.

സാധനങ്ങള്‍ കാണിക്കാന്‍ കിടപ്പുമുറിയിലേക്ക് ക്ഷണിച്ചു, ഗായകനെതിരെ ബലാത്സംഗക്കേസ്

മുംബൈ- ബോളിവുഡ് ഗായകനും സംഗീതസംവിധായകനുമായ രാഹുല്‍ ജെയ്നെതിരെ ബലാത്സംഗക്കേസ്. 30 കാരിയായ കോസ്റ്റ്യൂം സ്റ്റൈലിസ്റ്റിനെ മുംബൈയിലെ ഫ്ളാറ്റില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്ന പരതിയിലാണ് പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) രജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍ ആരോപണങ്ങള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് ഗായകന്‍ പ്രതികരിച്ചു. ജെയിന്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ ബന്ധപ്പെടുകയും ജോലിയെ പ്രശംസിക്കുകയും ചെയ്തുവെന്ന് പരാതിക്കാരി ഓഷിവാര പോലീസ് സ്റ്റേഷനില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. തുടര്‍ന്ന്് സബര്‍ബന്‍ അന്ധേരിയിലെ  ഫ്‌ളാറ്റ് സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു.
ആഗസ്റ്റ് 11 ന് ജെയ്നിന്റെ ഫ് ളാറ്റില്‍ എത്തിയ തന്നെ സാധനങ്ങള്‍ കാണിക്കാനെന്ന വ്യാജേനയാണ്  കിടപ്പുമുറിയിലേക്ക് കൊണ്ടുപോയതെന്നും അവിടെ വെച്ച് ബലാത്സംഗം ചെയ്തുവെന്നുമാണ് യുവതിയുടെ പരാതി.

കോസ്റ്റ്യൂം സ്‌റ്റൈലിസ്റ്റായി ജോലി ചെയ്യുന്ന യുവതിയെ പെഴ്‌സണല്‍ സ്റ്റൈലിസ്റ്റാക്കാമെന്ന് പറഞ്ഞാണ് ഗായകന്‍  ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചതെന്നും പോലീസ് പറഞ്ഞു. എതിര്‍ത്തപ്പോള്‍ ജെയിന്‍ തന്നെ ആക്രമിച്ചുവെന്നും തെളിവ് നശിപ്പിക്കാനും ശ്രമിച്ചുവെന്നും യുവതി പറഞ്ഞു.

തനിക്ക് ഈ സ്ത്രീയെ അറിയില്ലെന്നും അവള്‍ ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും ഗായകന്‍ പ്രതികരിച്ചു. നേരത്തെയും ഒരു സ്ത്രീ സമാനമായ ആരോപണം ഉന്നയിച്ചിരുന്നുവെങ്കിലും തനിക്ക് നീതി ലഭിച്ചുവെന്നും ഈ സ്ത്രീ അവരുടെ കൂട്ടാളിയാകാമെന്നും അദ്ദേഹം പറഞ്ഞു.
ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, കുട്ടിയെ ഉപേക്ഷിക്കല്‍, വഞ്ചന എന്നിവ്ക്ക് രാഹുല്‍ ജെയ്നെതിരെ ഒരു ബോളിവുഡ് ഗാനരചയിതാവ് കഴിഞ്ഞ ഒക്ടോബറില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തിരുന്നു.

 

Latest News