പീഡനത്തിനിരയായ യുവതി ഗര്‍ഭഛിദ്രത്തിനിടെ മരിച്ചു; ആശുപത്രിയിലെത്തിച്ചത് ചികിത്സക്ക്

വാരാണസി- ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ 22 കാരി നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനിടെ മരിച്ച സംഭവത്തില്‍ ഡോക്ടര്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

ഡോക്ടര്‍ക്കു പുറമെ, 28 കാരനായ ഡ്രൈവര്‍, ഇയാളുടെ സുഹൃത്ത്, സ്വകാര്യ ആശുപത്രിയിലെ സീനിയര്‍ ഉദ്യോഗസ്ഥന്‍ എന്നിവരാണ് പ്രതികള്‍. നിര്‍ബന്ധ ഗര്‍ഭഛിദ്രത്തിനിടെയാണ് വെള്ളിയാഴ്ച യുവതി മരിച്ചതെന്ന് പോലീസ് സൂപ്രണ്ട് സൂര്യകാന്ത് തൃപാഠി പറഞ്ഞു.

പഠനത്തിനായി അമ്മാവന്റെ വീട്ടില്‍ താമസിക്കുമ്പോഴാണ് ഡ്രൈവറെ പരിചയപ്പെട്ടതെന്നും തുടര്‍ന്നാണ് ബലാത്സംഗത്തിനിരയായതെന്നും യുവതി നേരത്തെ പോലീസിനോട് പറഞ്ഞിരുന്നു. അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെ ഡോക്ടറെ കാണിക്കാനും മരുന്നു നല്‍കാനുമാണെന്ന് വിശ്വസിപ്പിച്ചാണ് ഡ്രൈവര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

 

Latest News