ഐഡന്റിറ്റിയില്‍ ടൊവിനോയുടെ  നായികയായി ഡോണ സെബാസ്റ്റ്യന്‍

തൃശൂര്‍- ടൊവിനോ തോമസ് പ്രധാന കഥാപാത്രമാക്കി അഖില്‍ പോള്‍,അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ഫോറന്‍സിക് മികച്ച വിജയമായിരുന്നു. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി എത്തിയ ചിത്രം ബോളിവുഡിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്തു. ഇപ്പോള്‍ ഈ ടീം വീണ്ടും എത്തുകയാണ്. ടൊവിനോ തോമസ് തന്നെയാണ് സന്തോഷ വാര്‍ത്ത പങ്കുവച്ചത്. അഖില്‍ പോള്‍അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രം രാജു മല്ല്യത്ത് ആണ് നിര്‍മിക്കുന്നത്. ഐഡന്റിറ്റി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മഡോണ സെബാസ്റ്റ്യന്‍ ആണ് നായികയായി എത്തുന്നത്. അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിവച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം.രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ല്യത്ത്, സെഞ്ച്വറി കൊച്ചുമോനുമായി ചേര്‍ന്നാണ് നിര്‍മാണം. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളം, ബെംഗളൂര്‍, മൗറീഷ്യസ് എന്നിവിടങ്ങളില്‍ നടക്കും. 2023ല്‍ ചിത്രം തിയറ്ററുകളില്‍ എത്തും.
 

Latest News