അന്തരീക്ഷം പൊടിയില്‍ മൂടി, ദുബായില്‍ വിമാനങ്ങള്‍ വഴിമാറ്റി

ദുബായ്- കനത്ത പൊടിക്കാറ്റില്‍ അന്തരീക്ഷം മൂടിയതിനെ തുടര്‍ന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഇവിടേക്ക് വരേണ്ടിയിരുന്ന 10 വിമാനങ്ങള്‍ ദുബായ് വേള്‍ഡ് സെന്ററിലേക്കും സമീപത്തെ മറ്റ് വിമാനത്താവളങ്ങളിലേക്കും വഴി തിരിച്ചുവിട്ടു.

ദുബായിലും അബുദാബിയിലും വീശിയടിച്ച കനത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് പ്രദേശത്ത് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പുലര്‍ച്ചെ മുതല്‍ കാഴ്ചാപരിധി 500 മീറ്ററില്‍ താഴെയായതിനാല്‍ ജനങ്ങള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ വാഹനമെടുത്തു പുറത്തു പോകാന്‍ പാടുള്ളുവെന്നു പോലീസ് മുന്നറിയിപ്പ് നല്‍കി.

 

Latest News