75 മീറ്റര്‍ നീളമുള്ള കേക്ക് മുറിച്ച് ലുലു ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കും

റിയാദ് - 75 മീറ്റര്‍ നീളമുള്ള കേക്ക് കട്ട് ചെയ്ത് ലുലു ഹൈപര്‍മാര്‍ക്കറ്റ് ഇന്ത്യയുടെ 75 ാം സ്വാതന്ത്ര്യദിനം ആഘോഷിക്കും. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ലുലു മുറബ്ബ റിയാദ് അവന്യു മാളില്‍ നടക്കുന്ന ചടങ്ങില്‍ പൊതുജനങ്ങളുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ എംബസി ഡിസിഎം എന്‍. റാം പ്രസാദ് ആണ് കേക്ക് കട്ട് ചെയ്യുക. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും ലഭ്യമായിരിക്കും.

Tags

Latest News