രണ്ടു തവണ സെയ്ഫ് അലി ഖാന്റെ  വിവാഹാഭ്യര്‍ഥന നിരസിച്ചിട്ടുണ്ട്- കരീന

മുംബൈ- നീണ്ട പ്രണയത്തിനു ശേഷം 2012ലായിരുന്നു ബോളിവുഡ് താരങ്ങളായ കരീന കപൂറും സെയ്ഫ് അലി ഖാനും തമ്മിലുള്ള വിവാഹം. എന്നാല്‍ സെയ്ഫിന്റെ വിവാഹാഭ്യര്‍ഥന താന്‍ ആദ്യം നിരസിച്ചിരുന്നു എന്നാണ് കരീന പറയുന്നത്. രണ്ടു തവണ സെയ്ഫ് അലി ഖാന്റെ വിവാഹാഭ്യര്‍ഥന നിരസിച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്.2003ലും 2006ലും ഇരുവരും വിവിധ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചു. എന്നാല്‍ 2008ലാണ് ഇരുവരും പ്രണയത്തിലാകുന്നത്. നാലുവര്‍ഷത്തെ ഡേറ്റിങ്ങിനു ശേഷമായിരുന്നു വിവാഹം. 'സെയ്ഫിന്റെ വിവാഹാഭ്യര്‍ഥന സ്വീകരിക്കുന്നതിനു മുന്‍പ് രണ്ടു തവണ നിരസിച്ചിരുന്നു. പക്ഷേ, അവസാനം നല്‍കിയ സമ്മതത്തിലാണ് കാര്യം- കരീന പറഞ്ഞു.
എന്തായിരുന്നു രണ്ടു തവണ സെയ്ഫ് വിവാഹാഭ്യര്‍ഥന നടത്തിയപ്പോള്‍ നിരസിച്ചതെന്ന ചോദ്യത്തിന് കരീനയുടെ മറുപടി ഇങ്ങനെയായിരുന്നു. 'നിരസിച്ചിരുന്നെങ്കിലും സ്‌നേഹമുണ്ടായിരുന്നു. അത് വളരെ വേഗത്തില്‍ തീരുമാനമെടുക്കേണ്ട കാര്യമായിരുന്നില്ല. പരസ്പരം കുറച്ചു കൂടി അറിഞ്ഞശേഷം തീരുമാനിക്കാം എന്നാണ് കരുതിയത്. പക്ഷേ, ഞാന്‍ സെയ്ഫിനെ തന്നെ വിവാഹം കഴിക്കുമെന്ന് എനിക്കുറപ്പായിരുന്നു.- കരീന വ്യക്തമാക്കി.

Latest News