Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും സ്വാതന്ത്ര്യദിനം ഒരുമിച്ച് ആഘോഷിച്ച് ദുബായിലെ ബൈക്ക് റൈഡേഴ്‌സ്

ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും സ്വാതന്ത്ര്യദിനം ഒരുമിച്ച് ആഘോഷിച്ച് ദുബായിലെ ബൈക്ക് റൈഡേഴ്‌സ്ദുബായ്- ദുബായിലെ ബൈക്ക് റൈഡേഴ്‌സിന്റെ കൂട്ടായ്മ ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ഒരുമിച്ച് ആഘോഷിച്ചു. രാവിലെ ആറോടെ അല്‍ വര്‍സാനില്‍  എല്ലാവരും ഒത്തുകൂടി. ജന്മനാടുകള്‍ 75 ാം സ്വാതന്ത്ര്യദിനം ഒരുമിച്ച് കൊണ്ടാടുമ്പോള്‍ ആഘോഷവും ഒരുമിച്ചാക്കാന്‍ തീരുമാനിക്കുകയായിരുന്നു ഇവര്‍. അന്‍പതിലേറെ ബൈക്കുകളിലായി അറുപതിലേറെ പേര്‍ പങ്കെടുത്തു.  യു.എ.ഇയിലെ സിങ്ങ്‌സ് എം.എന്‍.സിയെന്ന റൈഡേഴ്‌സ് സംഘടനയാണു പരിപാടി സംഘടിപ്പിച്ചത്.
അല്‍ വര്‍സാനില്‍നിന്നു തുടങ്ങി അല്‍ ഖുദ്ര വഴിയായിരുന്നു റൈഡ്. പ്രതികൂല കാലാവസ്ഥയും പൊടിക്കാറ്റുമൊന്നും ആഘോഷത്തിന് തടസമായില്ല. ഗതാഗതം തടസ്സപ്പെടുത്താതെ, നിരയൊപ്പിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ കൈമാറി ദുബായ് ലാസ്റ്റ് എക്‌സിറ്റ് വരെ. പിന്നെ തിരിച്ച് അല്‍ വര്‍സാനിലേക്ക്. അവിടെവച്ച്  മധുരം നുകര്‍ന്നു സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി കെങ്കേമമാക്കി.
ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ റൈഡേഴ്‌സും  പാക്കിസ്ഥാന്‍ റൈഡേഴ്‌സ് ഗ്രൂപ്പും ബ്ലു ഒറിക്‌സുമാണ് റൈഡില്‍ പങ്കെടുത്തത്.

 

Latest News