Sorry, you need to enable JavaScript to visit this website.

അസ്ഥിര കാലാവസ്ഥ; യു.എ.ഇയിൽ റെഡ് അലർട്ട്

ദുബായ്- കാലാവസ്ഥ അടിക്കടി മാറുന്നതിനെ തുടർന്ന് യു.എ.ഇയിൽ ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട് പ്രഖ്യാപിച്ചു. പുലർച്ചെ മുതൽ കനത്ത പൊടിക്കാറ്റാണ് അനുഭവപ്പെടുന്നത്. കാഴ്ചാപരിധി 500 മീറ്ററിൽ താഴെയാണ്. ജനങ്ങളോട് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. കനത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. 

അബുദാബിയിൽ 44 ഡിഗ്രി സെൽഷ്യസും ദുബായിയിൽ 43 ഡിഗ്രി സെൽഷ്യസുമാണ് നിലവിലെ താപനില. അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ വാഹനമെടുത്ത് പുറത്തിറങ്ങാവുവെന്നും വാഹനമോടിക്കുന്നവർ വേഗപരിധിയും വാഹനങ്ങൾക്കിടയിലെ ദൂരപരിധിയും പാലിക്കണമെന്നും അബുദാബി പോലീസ്  നിർദേശിച്ചു.
 

Tags

Latest News