Sorry, you need to enable JavaScript to visit this website.

നെറ്റ് സ്പീഡ് പോരാത്തതിന് സ്വന്തം ബ്രോഡ്ബാന്‍ഡ് നിര്‍മിച്ചയാള്‍ക്ക് സര്‍ക്കാരില്‍നിന്ന് 20 കോടി

മിഷിഗണ്‍- സ്പീഡുള്ള ഇന്റര്‍നെറ്റിന് അവിശ്വസനീയ തക ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്  സ്വന്തമായി ബ്രോഡ്ബാന്‍ഡ് നിര്‍മിച്ചയാള്‍ക്ക് യു.എസ് സര്‍ക്കാരില്‍നിന്ന് 20 കോടി രൂപ സഹായം (2.6 മില്യണ്‍ ഡോളര്‍).
മിഷിഗണില്‍നിന്നുള്ള ജാരെഡ് മൗച്ചിനാണ് സര്‍ക്കാരില്‍നിന്ന് ഇത്രയും വലിയ തുക ലഭിച്ചത്. മിഷിഗനിലെ ഗ്രാമീണ മേഖലയില്‍ താമസിക്കുന്ന മൗച്ച് വീട്ടിലെ മോശം ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി കാരണമാണ്  സ്വന്തമായി ഫൈബര്‍ ഇന്റര്‍നെറ്റ് സേവനം ഒരുക്കിയത്.
വേഗത കുറഞ്ഞ 1.5 എംബിപിഎസ് ഇന്റര്‍നെറ്റില്‍ മൗച്ച് മടുത്തുകഴിഞ്ഞിരുന്നു. അകമൈയിലെ സീനിയര്‍ നെറ്റ്വര്‍ക്ക് ആര്‍ക്കിടെക്റ്റായ മൗച്ച് 2002-ലാണ്് നിലവിലെ വീട്ടിലേക്ക് മാറിയത്. 1.5 എംബിപിഎസ് മികച്ച ഇന്റര്‍നെറ്റ് വേഗതയായിരുന്ന സമയത്ത് അദ്ദേഹത്തിന് സേവന ദാതാവും ക്ലയന്റും തമ്മിലുള്ള ട്രാന്‍സ്മിഷന്‍ കണക് ഷനായ ഒരു ടി1 ലൈന്‍ ലഭിച്ചു. സാങ്കേതിക മുന്നേറ്റം ഉണ്ടായിരുന്നിട്ടും വീട്ടില്‍ ഫൈബര്‍ അല്ലെങ്കില്‍ കേബിള്‍ കണക്്ഷന്‍ സ്ഥാപിച്ചിട്ടില്ല. അദ്ദേഹം ഒടുവില്‍  കുറഞ്ഞ ഇന്റര്‍നെറ്റ് വേഗതയില്‍ മടുത്തതാണ് സ്വന്തം ബ്രോഡ്ബാന്‍ഡ് ആശയത്തിലേക്ക് നയിച്ചത്.
ആദ്യം, 50 എം.പി.ബി.എസ് വേഗത വാഗ്ദാനം ചെയ്യുന്ന വയര്‍ലെസ്  ഐ.എസ്.പിയിലേക്ക് മൗച്ച് മാറി. ഇന്റര്‍നെറ്റ് ഭീമനായ കോംകാസ്റ്റിനോട് തന്റെ വീട്ടിലേക്ക് കേബിള്‍ നെറ്റ്വര്‍ക്ക് നീട്ടാന്‍  ആവശ്യപ്പെട്ടപ്പോള്‍  ഏകദേശം 50,000 ഡോളര്‍ (40 ലക്ഷം രൂപ) ചെലവ് വരുമെന്ന് കമ്പനി കണക്കാക്കി. ഇത് വലിയ തുകയാണെന്ന് തോന്നിയതിനാല്‍ പരിഗണിച്ചില്ല.
അഞ്ച് വര്‍ഷം മുമ്പ് നിലവിലുള്ള ഫോണ്‍ സേവന ദാതാക്കളായ എ.ടി ആന്റ് ടിയില്‍ നിന്ന് അദ്ദേഹത്തിന് ഡി.എസ്.എല്‍ (ഡയറക്ട് സബ്സ്‌ക്രൈബര്‍ ലൈന്‍) ലഭിച്ചു. എന്നാല്‍ 2020-ല്‍ കമ്പനി പ്രഖ്യാപിച്ച പ്ലാനുകളുടെ ഉയര്‍ന്ന വേഗത വെറും 1.5 എം.പി.ബി.എസ് ആയിരുന്നു, ഒക്ടോബറില്‍ എ.ടി.ആന്റ് ടി  പുതിയ ഉപഭോക്താക്കള്‍ക്ക് അടിസ്ഥാന ഡി.എസ്.എല്‍ ഓഫര്‍ ചെയ്യുന്നത് നിര്‍ത്തുകയും ഗ്രാമീണ മേഖലകളില്‍  പകരക്കാര്‍ ഇന്റര്‍നെറ്റ് അപ്ഗ്രേഡ് ചെയ്യാതിരിക്കുകയും ചെയ്തത് മൗച്ചിനെ പോലുള്ളവരെ നിരാശരാക്കി.

ഇതിനുശേഷം മൗച്ച് തനിക്കായി വാഷ്ടെനാവ് ഫൈബര്‍ സേവനങ്ങള്‍ ആരംഭിച്ചു.ഇതിനായി ഏകദേശം 145,000 ഡോളര്‍ (ഒരു കോടിയിലധികം രൂപ) ചെലവഴിച്ചതായി മൗച്ച് അവകാശപ്പെട്ടു. പരമാവധി ഫൈബര്‍ ലൈന്‍ സ്ഥാപിക്കാന്‍ കരാറുകാരന് 95,000 ഡോളര്‍ (75 ലക്ഷം രൂപ) നല്‍കി. കഠിനാധ്വാനം വാഷ്ടെനാവ് ഫൈബര്‍ പ്രോപ്പര്‍ട്ടീസ് എന്ന കമ്പനി തുടങ്ങാന്‍ അദ്ദേഹത്തെ പ്രാപ്തമാക്കി. കുറച്ച് മാസങ്ങള്‍ക്ക് ശേഷം മൗച്ച് ഏതാനും ഉപഭോക്താക്കള്‍ക്ക് കണക്ഷന്‍ നല്‍കി. അതിനുശേഷം അഅഞ്ച് കിലോമീറ്റര്‍ കൂടി ഫൈബര്‍ വിന്യസിച്ചു. ഇപ്പോള്‍ മൗച്ചിന്റെ 70-ഓളം അയല്‍ക്കാര്‍ അദ്ദേഹത്തിന്റെ ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്ക് ഉപയോഗിക്കുന്നു

തുടക്കത്തില്‍ സ്വന്തം ലാഭത്തിന് വേണ്ടിയാണ് കമ്പനി തുടങ്ങിയതെങ്കിലും പതുക്കെ അയല്‍ക്കാര്‍ സ്വീകരിച്ചു തുടങ്ങി. ഗവണ്‍മെന്റില്‍ നിന്നുള്ള ഗ്രാന്റ് 600 അധിക വീടുകളില്‍  കൂടി സേവനം നല്‍കാന്‍ മൗച്ചിനെ സഹായിക്കും.   നിര്‍മ്മാണച്ചെലവുകള്‍ക്കായി നിരവധി ക്ലയന്റുകള്‍ അദ്ദേഹത്തിന് നേരിട്ട്  സംഭാവന നല്‍കുകയും ചെയ്തു.
തന്റെ സ്റ്റാന്‍ഡേര്‍ഡ് ഇന്‍സ്റ്റലേഷന്‍ ചെലവ് 199 ഡോളര്‍ ആണെന്ന് മൗച്ച് പറയുന്നു. നിര്‍മാണച്ചെലവില്‍ സഹായിച്ച ഉപഭോക്താക്കള്‍ക്ക് വര്‍ഷങ്ങളോളം സേവന ക്രെഡിറ്റുകള്‍ ലഭിക്കും. ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 55 ഡോളറിന് (4,300 രൂപ) അണ്‍ലിമിറ്റഡ് ഡാറ്റയുള്ള 100 എം.പി.ബി.എസും 79 ഡോളറിന് മാസം ഒരു ജിപിബിഎസ് അണ്‍ലിമിറ്റഡ് ഡാറ്റയും തെരഞ്ഞെടുക്കാം.

 

Latest News