എലത്തൂരില്‍ പോലീസുകാരന്‍  വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട് -എലത്തൂര്‍ പോലീസ് സ്‌റ്റേഷനില്‍ സീനിയര്‍ സിവില്‍ പോലീസ് ഒഫീസറായ കോഴിക്കോട് ഉള്ളിയേരി കീഴ് ആതകശ്ശേരി ബാജുവിനെ(47) വീട്ടില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി.പുലര്‍ച്ചെ ഒരുമണിയോടെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ബാജുവിനെ കണ്ടെത്തിയത്. ഉടനെ മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം മൊടക്കല്ലുരില്‍ വെച്ച് അത്തോളി പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
 

Latest News