Sorry, you need to enable JavaScript to visit this website.
Wednesday , October   05, 2022
Wednesday , October   05, 2022

സണ്ണി ലിയോണിന്റെ ജന്മദിനത്തില്‍ പരീക്ഷയെഴുതാനാകില്ല- ഉത്തരക്കടലാസില്‍ വിദ്യാര്‍ഥിയുടെ കുറിപ്പ്

ബെംഗളൂരു- ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ജന്മദിനത്തില്‍ പരീക്ഷയെഴുതാനാകില്ലെന്ന് വിദ്യാര്‍ത്ഥി. കര്‍ണാടകയിലെ ഒരു ബിരുദ വിദ്യാര്‍ഥിയാണ് ഉത്തരക്കടലാസില്‍ ഇത്തരത്തില്‍ എഴുതിയത്. മെയ് 13നായിരുന്നു ബംഗളൂരു സര്‍വകലാശാലയുടെ കീഴില്‍ ഒന്നാംവര്‍ഷ ബിരുദ കോഴ്‌സിന്റെ ആദ്യ സെമസ്റ്ററിലെ ഹിസ്റ്ററി പരീക്ഷ നടന്നത്. അന്നേ ദിവസം തന്നെയായിരുന്നു സണ്ണി ലിയോണിന്റെ ജന്മദിനവും. പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തിയത് കഴിഞ്ഞ ദിവസമാണ്.

'ഇന്ന് സണ്ണി ലിയോണിന്റെ ജന്മദിനമാണ്. സണ്ണി ലിയോണ്‍ എന്റെ കാമുകിയാണ്. അതിനാല്‍ ഞാന്‍ ഇന്ന് പരീക്ഷയെഴുതുന്നില്ല' എന്നാണ് ഉത്തരക്കടലാസില്‍ വിദ്യാര്‍ഥി എഴുതിയത്. സണ്ണി ലിയോണിന് ആശംസ നേരണമെന്നും പേപ്പറില്‍ കുറിച്ചിട്ടുണ്ട്. ഉത്തരക്കടലാസിന്റെ മറു ഭാഗത്ത് ഒന്നുമെഴുതിയിട്ടില്ല. 'സണ്ണി ലിയോണിന്റെ ജന്മദിനമായതിനാല്‍, ഞാന്‍ പരീക്ഷയ്ക്ക് ശരിയായി തയാറായില്ല' എന്നും മൂല്യനിര്‍ണ്ണയം ചെയ്യുന്ന അധ്യാപകനോട് പറഞ്ഞിട്ടുണ്ട്.

 

Latest News