ത്രില്ലര്‍ വെബ്‌സീരിസുമായെത്തുന്നു അഹാന കൃഷ്ണ

അഹാന കൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരിസ് റിലീസിനൊരുങ്ങുന്നു. ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ഒരു മൈക്രോ വെബ് സീരിസായ മി മൈസെല്‍ഫ് ആന്‍ഡ് ഐയിലൂടെയാണ് അഹാനയുടെ ഡിജിറ്റല്‍ അരങ്ങേറ്റം.  ഏഴ് എപ്പിസോഡുകളുള്ള വെബ് സീരിസ്, എല്ലാ രാത്രിയും ഒരു കോഫി ഷോപ്പില്‍ കണ്ടുമുട്ടുന്ന മൂന്നുപേരുടെ കഥയാണ് പറയുന്നത്. അവര്‍ക്കിടയില്‍ പ്രണയവും ജീവിതവും ഭാവിയും എല്ലാം ചര്‍ച്ചയാകുന്നുണ്ട്.  ചെറിയ തമാശകളും, പ്രണയവുമെല്ലാം ചേര്‍ത്തൊരുങ്ങുന്ന ഒരു ത്രില്ലറാണ് 'മി മൈസെല്‍ഫ് ആന്‍ഡ് ഐ'.

അഭിലാഷ് സുധീഷ് ആണ് സംവിധാനം. കുറുപ്പ്, ലൂക്ക എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നിമിഷ് രവിയാണ് വെബ് സീരിസിന്റെ  ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

 

Latest News