ബാഴ്‌സലോണയിലേക്ക് പറന്ന് നയന്‍താരയും വിക്കിയും

സ്‌പെയിനിലെ കാറ്റലോണിയ പ്രവിശ്യയുടെ തലസ്ഥാനനഗരമായ ബാഴ്‌സലോണയിലേക്കുള്ള യാത്രയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താരയും വിക്കിയും. സമ്പന്നമായ ഒരു സാംസ്‌കാരിക പൈതൃകമുള്ള ബാഴ്‌സലോണ ഒരു പ്രധാന സാംസ്‌കാരിക കേന്ദ്രവും ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രവുമാണ്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന 20ാമത്തെ നഗരവും യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ നഗരവുമാണ് ബാഴ്‌സലോണ. എട്ട് യുനെസ്‌കോ ലോക പൈതൃക സൈറ്റുകള്‍ ഇവിടെയുണ്ട്.

വിവാഹം കഴിഞ്ഞ ശേഷം നയന്‍സും വിക്കിയും യാത്രകളിലാണ്. സാധാരണയായി സൂപ്പര്‍സ്റ്റാറുകള്‍ പോകാറുള്ളതു പോലെ ഒരു രാത്രിക്ക് ലക്ഷങ്ങള്‍ ചെലവു വരുന്ന റിസോര്‍ട്ടുകളല്ല ഇരുവരും ഹണിമൂണിനായി തിരഞ്ഞെടുത്തത്. തായ്‌ലന്‍ഡിലെ അതിമനോഹരമായ സിയാം ഹോട്ടലാണ് താമസിച്ചത്. താരതമ്യേന ചെലവു കുറവാണെങ്കിലും വളരെ മികച്ച സൗകര്യങ്ങളാണ് ഈ ഹോട്ടല്‍ നല്‍കുന്നത്. തായ്‌ലന്‍ഡ് യാത്രയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇവരുടെ വിവാഹത്തിന്റെ വീഡിയോ 'നയന്‍താര: ബിയോണ്ട് ദി ഫെയറിടെയ്ല്‍' എന്ന പേരില്‍ നെറ്റ്ഫ്‌ളിക്‌സിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ ഉടന്‍ എത്തുകയാണ്.

 

Latest News