മഹാരാജാസ് കോളേജില്‍ ബാനര്‍ യുദ്ധം

കൊച്ചി- എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐയുടെ ബാനറിന് മറുപടിയായി കെഎസ്‌യു ഉയര്‍ത്തിയ ബാനറിന് മറുപടി നല്‍കി എസ്എഫ്‌ഐ. എസ്എഫ്‌ഐ നിരോധിക്കണമെന്ന ഹൈബി ഈഡന്‍ എം പിയുടെ പരാമര്‍ശത്തിന് പിന്നാലെ ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന് എന്ന ബാനര്‍ എസ്എഫ്‌ഐ മഹാരാജാസ് കോളേജിന് മുന്നില്‍ സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്നലെ കെഎസ്‌യു മറ്റൊരു ബാനര്‍ ഉയര്‍ത്തിയിരുന്നു.ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും എന്നായിരുന്നു കെഎസ്‌യുവിന്റെ മറുപടി. ഇതിന് മറുപടിയായാണ്. അതെ ജനഹൃദയങ്ങളിലുണ്ട്. അടിയന്തിരാവസ്ഥയുടെ നെറികേടുകളിലൂടെ എന്ന മറുപടി ബാനര്‍ എസ്എഫ്‌ഐ ഉയര്‍ത്തിയിരിക്കുന്നത്.
 

Latest News