സിനിമയിലെ ടെക്കിയെ ലൈംഗികമായി പീഡിപ്പിച്ച   തമിഴ് വ്യവസായിക്കായി ഊര്‍ജിത തെരച്ചില്‍ 

ബെംഗളൂരു- സിനിമയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ യുവതിയെ ഹോട്ടല്‍മുറിയില്‍ പീഡിപ്പിച്ച തമിഴ്‌നാട് വ്യവസായിക്കായി തിരച്ചില്‍ ഊര്‍ജിതം. 35 വയസ്സുകാരിയായ യുവതിയാണ് ബെംഗളൂരു കുബോണ്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ പീഡനപരാതി നല്‍കിയത്. ബിസിനസ് ആവശ്യത്തിനായി പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയിലേക്കു വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവശേഷം തമിഴ്‌നാട്ടിലേക്കു കടന്ന വ്യവസായിക്കായി കണ്ടെത്തുന്നതിനായി ബെംഗളൂരു പോലീസ് അവിടേയ്ക്കു തിരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പരാതിയില്‍ പറയുന്നതുപ്രകാരം, യുവതിയുടെ അകന്ന ബന്ധുവാണ് തമിഴ്‌നാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വ്യവസായി. യുവതി ഇപ്പോള്‍ സിനിമയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ്. കൂടാതെ സ്വന്തമായി ഒരു സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്‍ നിര്‍മിക്കുന്നതിനുള്ള ഒരുക്കത്തിലുമായിരുന്നു. ഇതില്‍ സാമ്പത്തിക നിക്ഷേപം നടത്തുന്നതിനാണ് വ്യവസായിയെ സമീപിച്ചത്. സംരംഭത്തിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത വ്യവസായി, മറ്റു കാര്യങ്ങള്‍ സംസാരിക്കുന്നതിനാണ് ഓഗസ്റ്റ് 6ന് ഹോട്ടലിലേക്ക് ക്ഷണിച്ചത്.
മുന്‍പരിചയമുള്ളതിനാല്‍ യാതൊരു സംശയവുമില്ലാതെയാണ് ഹോട്ടലിലെത്തിയതെന്ന് യുവതി പറയുന്നു. എന്നാല്‍ സാഹചര്യം മുതലെടുത്ത വ്യവസായി, ബലമായി കടന്നുപിടിക്കുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. സംഭവശേഷം കടുത്ത ആഘാതത്തിലായിരുന്ന യുവതി, നാല് ദിവസത്തിനുശേഷം ഓഗസ്റ്റ് 10നാണ് പൊലീസില്‍ പരാതി നല്‍കിയത്. ഐപിസി 376 പ്രകാരം കേസെടുത്ത പോലീസ്, യുവതിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി.
 

Latest News