Sorry, you need to enable JavaScript to visit this website.

കെ.ടി.ജലീലിനെതിരെ കേരള സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി

ന്യൂദൽഹി-കശ്മീരിനെക്കുറിച്ചുള്ള കെടി ജലീൽ എംഎൽഎയുടെ വിവാദ പരാമർശത്തിനെതിരെ കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി. രാജ്യ താത്പര്യത്തിനെതിരായാണ് ഇത്തരക്കാർ സംസാരിക്കുന്നതെന്ന് മന്ത്രി പ്രതികരിച്ചു.

കോൺഗ്രസിലോ കമ്മ്യൂണിസ്റ്റ് പാർട്ടിയിലോ ആണ് ഇത്തരക്കാർ പ്രവർത്തിക്കുന്നത്. രാജ്യ താത്പര്യങ്ങൾക്കെതിരായാണ്‌ അവർ സംസാരിക്കുന്നത്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ്‌. പാകിസ്ഥാന്റെ കൈവശമുള്ള കശ്മീരിനെ പാക് അധീന കശ്മീര്‍ എന്നാണ്  വിശേഷിപ്പിക്കാറ്. അതിന് പകരം ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നതെങ്കില്‍ അവർ രാജ്യദ്രോഹികളാണ്. ഇക്കാര്യത്തിൽ കേരള സർക്കാർ ശക്തമായ നടപടിയെടുക്കണം.‘- കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു.

പാക് അധീന കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്ന് വിശേഷിപ്പിക്കുന്ന കെ.ടി. ജലീലിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ജമ്മുവും കശ്മീർ താഴ്‌വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ എന്നും പരാമർശമുണ്ട്.

പരാമർശങ്ങൾ രാജ്യദ്രോഹമാണെന്നും എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. പഞ്ചാബിലെ മലയാളി സംഘടനകളുടെ യോഗത്തിൽ പങ്കെടുക്കാനായി അമൃത്‌സറിൽ പോയപ്പോൾ നടത്തിയ കശ്മീർ യാത്രയെപ്പറ്റിയുള്ള വിവരണമാണ് വിവാദമായത്. 

Latest News