ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞ് കളിയാക്കേണ്ട, സാധാരണ മനുഷ്യനാണ്-ടൊവിനോ

കൊച്ചി- ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമില്ലാത്തതിന്റെ പേരില്‍ തന്നെ കളിയാക്കുന്നവര്‍ക്ക് മറുപടിയുമായി നടന്‍ ടൊവിനോ തോമസ്.  ഇംഗ്ലീഷ് പറയാന്‍ അറിയില്ലെന്നല്ല താന്‍ പറഞ്ഞതെന്നും അങ്ങനെയാണെങ്കില്‍ മെസിയും റൊണാള്‍ഡോയും മോശക്കാരാണോ എന്നും ക്ലബ്ബ് എഫ് എം യുഎഇക്ക് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ പറഞ്ഞു. അര്‍ഥമില്ലാത്ത വിമര്‍ശനവുമായി വരുന്നവരെ മൈന്‍ഡ് ചെയ്യേണ്ട കാര്യമില്ല.
ഭാഷ എന്നത് ഒരു അലങ്കാരമായിട്ടല്ല ആവശ്യമായിട്ടാണ് താന്‍ കാണുന്നത്, എപ്പോഴും പരിമിതികളെ മറികടക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇംഗ്ലീഷില്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ തനിക്ക് സാധിക്കും, ഭാഷയ്ക്ക് അത്രയുമല്ലേ ആവശ്യമുള്ളൂ എന്നും കമ്മ്യൂണിക്കേറ്റ് ചെയ്താല്‍ പോരേ എന്നും ടൊവിനോ ചോദിച്ചു.
എപ്പോഴും പരിമിതികളെ മറികടക്കാനാണ്  ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ച ഒരു സാധാരണ മനുഷ്യനാണ് ഞാന്‍. ഇന്ന് ഞാന്‍ സിനിമയിലുണ്ട്. അത്രേയുള്ളൂ- ടൊവിനോ പറഞ്ഞു.

 

Latest News