Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സന്ദര്‍ശക രജിസ്റ്റര്‍ കാണാനില്ലെന്ന് മറുപടി, കുസാറ്റ് 5000 രൂപ നഷ്ടപരിഹാരം നല്‍കണം

കൊച്ചി- വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്കു മറുപടി നല്‍കാതിരുന്നതിന് കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജി (കുസാറ്റ്) അധികൃതര്‍ ഹരജിക്കാരന് 5000 രൂപാ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ വിധിച്ചു. കുസാറ്റ് മുന്‍ അധ്യാപകന്‍ ഡോ.കെ. റോബിക്കാണ് നഷ്ടപരിഹാരം നല്‍കണമെന്ന് വിവരാവകാര കമ്മീഷണര്‍ കെ.വി. സുധാകരന്‍ ഉത്തരവിട്ടത്.

കുസാറ്റിലെ സന്ദര്‍ശക രജിസ്റ്ററിന്റെ നിശ്ചിത ദിവസങ്ങളിലെ പകര്‍പ്പ് ആവശ്യപ്പെട്ടപ്പോള്‍ അപേക്ഷകന് ആവശ്യമുള്ള രണ്ട് ദിവസത്തെ രേഖകള്‍ മാത്രം കാണുന്നില്ലെന്നാണ് വിവരാവകാശ ഓഫീസറും ഒന്നാം അപ്പീലധികാരിയായ രജിസ്ട്രാറും മറുപടി നല്‍കിയത്.
നാക് സംഘത്തിന്റെ പരിശോധനയ്ക്കിടയില്‍ ഈ രജിസ്റ്റര്‍ നഷ്ടപ്പെട്ടു എന്ന വിചിത്ര ന്യായമാണ് സര്‍വകലാശാല അധികൃതര്‍ പറഞ്ഞത്. ഇത് യുക്തിസഹമല്ലെന്നും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും വിലയിരുത്തിയാണ് കമ്മീഷന്‍ നടപടി.

വിവരാവകാശ നിയമം19(8) ബി ചട്ടമനുസരിച്ച് ഉത്തരവ് കൈപ്പറ്റി ഒരു മാസത്തിനുള്ളില്‍ നഷ്ടപരിഹാരത്തുക നല്‍കണമെന്നാണ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

 

Latest News