മന്ത്രിമാര്‍ക്കായി പത്ത് ഇന്നോവ  ക്രിസ്റ്റ, അനുവദിച്ചത് 3.22 കോടി

തിരുവനന്തപുരം- സംസ്ഥാനത്ത് മന്ത്രിമാര്‍ക്കായി പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ മന്ത്രിസഭ അനുമതി നല്‍കി. പത്ത് കാറുകളാണ് പുതുതായി മന്ത്രിമാര്‍ക്ക് വേണ്ടി വാങ്ങുന്നത്. ഇതിനായി മൂന്ന് കോടി 22 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു.
തീരുമാനം സംബന്ധിച്ച് ടൂറിസം വകുപ്പ് ഉത്തരവിറക്കി. നിലവില്‍ മന്ത്രിമാര്‍ ഉപയോഗിച്ച് വന്നിരുന്ന പഴയ കാര്‍ ടൂറിസം വകുപ്പിന് തിരികെ നല്‍കണം.
 

Latest News