Sorry, you need to enable JavaScript to visit this website.

യു.എ.ഇ വിസ നിയമങ്ങളില്‍ അടുത്ത മാസം മുതല്‍ മാറ്റം വരും; 25 വയസ്സ് വരെയുള്ള ആണ്‍മക്കളെ സ്‌പോണ്‍സര്‍ ചെയ്യാം

അബുദാബി- വിപുലീകരിച്ച ഗോള്‍ഡന്‍ വിസ സ്‌കീം, അഞ്ച് വര്‍ഷത്തെ പുതിയ ഗ്രീന്‍ റെസിഡന്‍സി , മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ , ജോബ് ഹണ്ടിംഗ് എന്‍ട്രി പെര്‍മിറ്റുകള്‍ എന്നിവ അടുത്ത മാസം യു.എ.ഇയില്‍  പ്രാബല്യത്തില്‍ വരും. പുതിയ മാറ്റങ്ങള്‍ യു.എ.ഇയില്‍ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും വലിയ തോതില്‍ പ്രയോജനം ചെയ്യും. യു.എ.ഇയെ കൂടുതല്‍ നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റുന്ന മാറ്റങ്ങള്‍ കൂടിയാകുമിവ.
ഏപ്രില്‍ പകുതിയോടെ പ്രഖ്യാപിച്ച യു.എ.ഇ കാബിനറ്റ് തീരുമാനമനുസരിച്ച, എന്‍ട്രി, റെസിഡന്‍സ് നിയമങ്ങളുമായി ബന്ധപ്പെട്ട ഈ പുതിയ മാറ്റങ്ങളെല്ലാം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച തീയതി മുതല്‍ 90 ദിവസത്തിന് ശേഷം പ്രാബല്യത്തില്‍ വരും.
അഞ്ച് വര്‍ഷത്തെ പുതിയ മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസക്ക് സ്‌പോണ്‍സര്‍ ആവശ്യമില്ല. ഈ വിസ ഉള്ളവര്‍ക്ക് 90 ദിവസം വരെ യു.എ.ഇയില്‍ താമസിക്കാന്‍ സാധിക്കും. 90 ദിവസത്തേക്ക് കൂടി ഈ വിസയുടെ കാലാവധി നീട്ടാം. മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസയില്‍ ഒരാള്‍ക്ക് പരമാവധി 180 ദിവസം യു.എ.ഇയില്‍ താമസിക്കാം. വിസക്ക് അപേക്ഷിക്കുന്നതിന് മുന്‍പുള്ള ആറ് മാസത്തിനുള്ളില്‍ അപേക്ഷകന് 4,000 ഡോളര്‍ (14,700 ദിര്‍ഹം) ബാങ്ക് ബാലന്‍സോ അല്ലെങ്കില്‍ വിദേശ കറന്‍സികളില്‍ അതിന് തുല്യമായ ബാങ്ക് ബാലന്‍സോ ഉണ്ടായിരിക്കണം.
18 വയസ്സിന് താഴെയുള്ള കുട്ടികളെ മാത്രമേ മാതാപിതാക്കള്‍ക്ക് ഇതുവരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ പുതിയ മാറ്റങ്ങള്‍ നടപ്പാകുമ്പോള്‍, 25 വയസ്സ് വരെയുള്ള ആണ്‍മക്കളെ സ്‌പോണ്‍സര്‍ ചെയ്യാം. വികലാംഗരായ കുട്ടികള്‍ക്കും പ്രത്യേക പെര്‍മിറ്റ് ലഭിക്കും. പുതിയ വിസ നിയമം അനുസരിച്ച്, അവിവാഹിതരായ പെണ്‍മക്കളെ അനിശ്ചിതകാലത്തേക്ക് സ്‌പോണ്‍സര്‍ ചെയ്യാം.

 

Latest News