തകരാറിലായ അലാറം മുഴങ്ങി; ഗോഫസ്റ്റ് വിമാനം അടിയന്തരമായി ഇറക്കി

കോയമ്പത്തൂര്‍- തകരാറിലായ അലാറം മുഴങ്ങിയതിനെ തുടര്‍ന്ന് ബെംഗളൂരു-മാലദ്വീപ് വിമാനം കോയമ്പത്തൂരില്‍ അടിയന്തരമായി ഇറക്കി. ഗോ ഫസ്റ്റ് വിമാനത്തിലാണ് എന്‍ജിന്‍ അമിതമായി ചൂടാകുന്നുവെന്ന സൂചന നല്‍കി അലാറം മുഴങ്ങിയത്. എന്‍ജിനീയര്‍മാര്‍ പരിശോധിച്ചപ്പോഴാണ് അലാറത്തിനാണ് തകരാറെന്നു കണ്ടെത്തിയത്. പരിശോധനകള്‍ പൂര്‍ത്തിയാക്കി 92 യാത്രക്കാരുണ്ടായിരുന്ന വിമാനം വൈകിട്ട് അഞ്ച് മണിയോടെ മാലദ്വീപിലേക്ക് തിരിച്ചു.

 

Latest News