ടി.എം.സി നേതാവിനെ സി.ബി.ഐ കോടതിയില്‍ ഹാജരാക്കി, ചോര്‍,ചോര്‍ വിളിച്ച് ജനക്കൂട്ടം

അസന്‍സോള്‍- കന്നുകാലി കള്ളക്കടത്ത് കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) നേതാവിനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ കള്ളന്‍, കള്ളന്‍ എന്നു ജനങ്ങള്‍ ആര്‍ത്തുവിളിച്ചു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്ത സഹായിയും തൃണല്‍ ബിര്‍ഭൂം ജില്ലാ പ്രസിഡന്റുമായ അനുബ്രത മണ്ഡലിനെ കഴിഞ്ഞ ദിവസമാണ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനു ഹാജരാകാത്തതിനെ തുടര്‍ന്ന് സി.ബി.ഐ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. അസുഖം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതിനാലാണ് അറസ്റ്റ് ചെയ്തതെന്ന് സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു. പ്രത്യേക സി.ബി.ഐ കോടതിയില്‍ ഹാജരാക്കിയ മണ്ഡലിനെ 10 ദിവസത്ത കസ്റ്റഡിയില്‍ വിട്ടു.
അസന്‍സോളിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകുയം ചെരിപ്പെറിയും ചെയ്തു.

 

Latest News