തയ്യല്‍ പഠിപ്പിക്കാന്‍ വീട്ടിലെത്തിച്ചു; 16 കാരിയെ അമ്മാവന്‍ പീഡിപ്പിച്ചു

ഗുരുഗ്രാം-പതിനാറുകാരിയെ അമ്മയുടെ സഹോദരന്‍ ബലാത്സംഗം ചെയ്തതായി പരാതി. തയ്യല്‍ പഠിക്കാന്‍ ക്ഷണിച്ചാണ് ഭോണ്ട്‌സായി പ്രദേശത്ത് ഭാര്യയോടും മകനോടുമൊപ്പം താമസിക്കുന്ന വീട്ടില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
ജൂലൈ 28നും ഓഗസ്റ്റ് ഏഴിനും അമ്മാവന്‍ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ജൂലൈ 28 ന് രാത്രി തന്റെ മുറിയില്‍ പ്രവേശിച്ചാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. ഓഗസ്റ്റ് ഏഴിന് ഉച്ചക്കുശേഷം വീണ്ടും ബലാത്സംഗം ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.
മധ്യപ്രദേശില്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുകയാണ് വിദ്യാര്‍ഥിനി. പോക്‌സോ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്ന് ഭോണ്ടസായി പോലീസ് പറഞ്ഞു. വസ്തുതകള്‍ പരിശോധിച്ച് നിയമാനുസൃത നടപടികള്‍ സ്വകീരിക്കും.

 

Latest News