നടിയെ പോലെയാകന്‍ യുവതി ചെലവഴിച്ചത് 48 ലക്ഷം രൂപ, നടത്തിയത് 15 സര്‍ജറി

സോള്‍- അമേരിക്കന്‍ നടിയും ടെലിവിഷന്‍ അവതാരകയുമായ കിം കര്‍ദാഷിയാനെ പോലെയാകാന്‍ ദക്ഷിണ കൊറിയന്‍ യുവതി ചെലവഴിച്ചത് 48 ലക്ഷത്തിലേറെ രൂപ (50,000 പൗണ്ട്).
കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ചെറി ലീ എന്ന 28 കാരി ഇതിനായി നടത്തിയത് 15 ശസ്ത്രക്രിയ. ആളുകളെ പരിചയപ്പെടുമ്പള്‍ കൊറിയക്കാരിയെന്ന് തോന്നാതിരിക്കാനും സവിശേഷതയുണ്ടെന്ന തോന്നിക്കാനുമാണ് അമേരിക്കന്‍ നടിയിലേക്കുള്ള രൂപമാറ്റത്തിനു തീരുമാനിച്ചതെന്ന് ചെറി പറയുന്നു. നിതംബ ഭംഗി കൂട്ടാനുള്ള ബ്രസീലിയന്‍ ചികിത്സക്കും മാറിട വലിപ്പം കൂട്ടാനുള്ള ശസ്ത്രക്രിയക്കുപുറമെ, മുഖത്തും നിരവധി ശസ്ത്രക്രയകള്‍ നടത്തി.

 

Latest News